തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ വിമർശിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ഗൗരവമുള്ളതാണെന്ന് സി.പി.ഐ. സജി ചെറിയാന്റെ പ്രസംഗത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച സി.പി.ഐ ഭരണഘടനയ്ക്കെതിരായ പരാമർശങ്ങൾ ഗൗരവതരവും അനുചിതവുമാണെന്ന് വിലയിരുത്തി. ആരെങ്കിലും കോടതിയെ സമീപിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പരിപാടിയിലാണ് മന്ത്രി ഗുരുതരമായ പരാമർശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാനാണ് ഭരണഘടന എഴുതിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പരാമർശം വിവാദമായതോടെ താൻ ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി നിയമസഭയിൽ വിശദീകരിച്ചിരുന്നു. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് സി.പി.എം നേതൃത്വം സ്വീകരിച്ചതിൻ പിന്നാലെയാണ് വിമർശനവുമായി സി.പി.ഐ രംഗത്തെത്തിയത്.
ഇംഗ്ലീഷ് സംഗ്രഹം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ പരാമർശത്തെ കുറിച്ച് സി.പി.ഐ