തിരുവനന്തപുരം: ഭരണഘടന അംഗീകരിക്കാത്തവർക്ക് രാജ്യത്ത് തുടരാൻ അധികാരമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഭരണഘടനയെ ചോദ്യം ചെയ്തുകൊണ്ട് സജി ചെറിയാൻ ഇന്ത്യയുടെ അസ്ഥിത്വത്തെയാണ് ചോദ്യം ചെയ്തത്. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരാൻ കഴിയുമെന്നും സുധാകരൻ ചോദിച്ചു.
ഭരണഘടനയെ അംഗീകരിക്കാത്ത രണ്ട് കൂട്ടരാണ് ആർ.എസ്.എസും സി.പി.എമ്മും. അടുത്തിടെയാണ് അവർ ഇന്ത്യൻ സ്വാതന്ത്ര്യത്തെ പോലും അംഗീകരിച്ചത്. മന്ത്രി സ്വയം രാജിവയ്ക്കാൻ തയ്യാറാവണം. അല്ലാത്ത പക്ഷം മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുധാകരൻ പറഞ്ഞു.
ഭരണകക്ഷിക്ക് ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ രാജിവയ്ക്കണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണമെന്നും സുധാകരൻ പറഞ്ഞു.