Spread the love

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റേത് കിളിപോയ സംസാരമാണെന്നും ഭരണഘടനയെ അവഹേളിച്ച മന്ത്രി ഉടൻ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി വച്ചില്ലെങ്കിൽ പുറത്താക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു.

സർക്കാരിനെതിരായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അവർ മനപ്പൂർവ്വം ഇത് ചെയ്യുന്നത്. എന്നാൽ അതിനായി ഭരണഘടന തിരഞ്ഞെടുത്തത് ക്രൂരമായിരുന്നുവെന്നും സതീശൻ പറഞ്ഞു. അദ്ദേഹം ജനാധിപത്യത്തെയും മതേതരത്വത്തെയും പുച്ഛിക്കുന്നു. ഇവ രണ്ടും കുന്തവും കുടച്ചക്ക്രവുമാണെന്ന് മന്ത്രി പറയുന്നു. മന്ത്രിക്കും സർക്കാരിനും എന്ത് സംഭവിച്ചുവെന്നും സതീശൻ ചോദിച്ചു.

ഭരണഘടനയുടെ മഹത്വം എന്താണെന്ന് സജി ചെറിയാന് അറിയാമോ? ഇന്ത്യൻ ഭരണഘടനയെ പ്രമുഖ വ്യക്തിത്വങ്ങളും പണ്ഡിതൻമാരും ആലോചിച്ച് പഠിച്ച് രൂപപ്പെടുത്തിയതാണ്. സജി ചെറിയാൻ അവരെയും അപമാനിച്ചു. വിഷയം സഭയിൽ ഉന്നയിക്കുമെന്നും അതിനുമുമ്പ് സജി ചെറിയാൻ രാജിവയ്ക്കുമോയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

By newsten