തിരുവനന്തപുരം: ഭരണഘടനയെ രൂക്ഷമായി വിമർശിച്ച മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് സി.പി.എം. രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും ഇത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു.
എത്ര തവണ ഭരണഘടന ഭേദഗതി ചെയ്തു? ഇന്ത്യൻ ഭരണഘടന മനോഹരമായ ഒരു ഭരണഘടനയാണ്. രാജ്യത്ത് ഈ ഭരണഘടന ഉണ്ടായിട്ടും രാജ്യത്തെ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടില്ലെന്ന അർത്ഥത്തിലാണ് മന്ത്രി സജി ചെറിയാൻ സംസാരിച്ചത്.
ഈ ഭരണഘടന നിലവിലുണ്ടായിരുന്നിട്ടും രാജ്യത്തിന്റെ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ പേർ പട്ടിണി കിടക്കുന്നത് നമ്മുടെ രാജ്യത്താണ്. പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കാത്ത കുട്ടികളാണ് ഇന്ത്യയിലുള്ളത്. സ്വന്തമായി പാര്പ്പിടമില്ലാത്തത് ഇന്ത്യയിലാണ്. കൊവിഡ് കാലത്ത് ഓക്സിജന്റെ അഭാവം മൂലം മരിച്ചവരുടെ രാജ്യമാണ് ഇന്ത്യ.