Spread the love

കൊച്ചി: ഇന്ത്യൻ ഭരണഘടനയെ വിമർശിച്ച് സജി ചെറിയാൻ നടത്തിയ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ജസ്റ്റിസ് ബി കെമാൽ പാഷ. അക്ഷരാഭ്യാസമുള്ള ആരും പറയാത്ത കാര്യങ്ങളാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തേക്കാൾ നാലിരട്ടി ഗൗരവമുള്ള കാര്യമാണിത്. സജി ചെറിയാന് മന്ത്രിയായി തുടരാൻ അവകാശമില്ലെന്നും, പ്രസംഗം രാജ്യദ്രോഹപരമാണെന്നും കെമാൽ പാഷ പ്രതികരിച്ചു.

ജനങ്ങളെ കൊള്ളയടിക്കാൻ ശേഷിയുള്ള ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് സജി ചെറിയാൻ പറഞ്ഞു. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിത്. ബ്രിട്ടീഷുകാരൻ പറഞ്ഞ കാര്യങ്ങൾ ഇന്ത്യക്കാരൻ എഴുതിവച്ചു. അതാണ് 75 വർഷമായി പിന്തുടരുന്നത്. ജനാധിപത്യവും മതേതരത്വവും പേരിനുമാത്രമാണ് എഴുതിയിരിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

By newsten