ഇസ്താംബൂള്‍: തുർക്കിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
ജൂണിൽ രാജ്യത്തെ പണപ്പെരുപ്പം 78.6 ശതമാനമായിരുന്നു. മെയ് മാസത്തിൽ ഇത് 73.5 ശതമാനമായിരുന്നു.
1998ന് ശേഷമുള്ള ഏറ്റവും ഉയർന്ന വില വർദ്ധനവാണിത്. തുർക്കിഷ് ലിറയിലെ ഇടിവാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ, ലിറ ഒരു വർഷത്തിനുള്ളിൽ പകുതിയിലധികം ഇടിഞ്ഞു.