Spread the love

ക്രിസ്ത്യൻ സമുദായത്തിന്‍റെ തലവൻ സ്ഥാനം ഒഴിയാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ഫ്രാൻസിസ് മാർപാപ്പ തള്ളിക്കളഞ്ഞു. കിംവദന്തികൾ തെറ്റാണെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിമുഖത്തിൽ പറഞ്ഞു. സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് മാർപ്പാപ്പ ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും, എന്നാല്‍ ഇതുവരെ അത്തരമൊരു ആലോചന മനസ്സില്‍ വന്നിട്ടേയില്ല മാര്‍പ്പാപ്പ പറഞ്ഞു.

അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാൽമുട്ട് വേദനയെത്തുടർന്ന് വീൽചെയറിൽ അടുത്തിടെ പോപ്പ് പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. അവസാന നിമിഷം ചില വിദേശ യാത്രകളും അദ്ദേഹം റദ്ദാക്കിയിരുന്നു. ഇതോടെ അനാരോഗ്യം കാരണം മാർപാപ്പ സ്ഥാനമൊഴിയുമെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.

By newsten