സിൽവർ ലൈൻ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കേന്ദ്ര സർക്കാരിന് കത്തയച്ചു. 2021 ഓഗസ്റ്റ് 16നാണ് ഗവർണർ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചത്.
പദ്ധതിയുടെ അംഗീകാരത്തിനായി മന്ത്രി ഇടപെടണമെന്നും കത്തിൽ അഭ്യർത്ഥിച്ചു. പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും ഡി.പി.ആർ റെയിൽവേ ബോർഡിന്‍റെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ടെന്നും ഗവർണർ കത്തിൽ പറയുന്നു.
കേരളത്തിന്‍റെ വികസന അജണ്ട ചർച്ച ചെയ്യാൻ കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ കത്തും ഉൾപ്പെടുത്തിയിരുന്നു. 2020 ഡിസംബർ 24 ന് ഗവർണർ സിൽവർ ലൈനുമായി ബന്ധപ്പെട്ട് അന്നത്തെ റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചിരുന്നു. പദ്ധതിക്ക് അനുമതി തേടിയായിരുന്നു കത്ത്.