Spread the love

മുംബൈ: മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അജിത് പവാർ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. എൻസിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലാണ് അജിത്തിനെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തത്. 288 അംഗ നിയമസഭയിൽ എൻസിപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ കലാപക്കൊടി ഉയർത്തിയതിനെ തുടർന്ന് രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവിലാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാർ താഴെ വീണത്. പിന്നീട് ഷിൻഡെ ക്യാമ്പും ബിജെപിയും ചേർന്ന് സർക്കാർ രൂപീകരിച്ചു. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായപ്പോൾ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചു.

By newsten