തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വീണ്ടും ക്രമക്കേട് കണ്ടെത്തി. കെട്ടിടനമ്പർ അനധികൃതമായി വാണിജ്യ കെട്ടിടത്തിന് നൽകിയെന്നാണ് കണ്ടെത്തൽ.
ക്രമക്കേടിനെ തുടർന്ന് രണ്ട് താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കി. നഗരസഭ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ എസ് ആര്യ രാജേന്ദ്രൻ പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് തലസ്ഥാനത്തും ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ നഗരസഭ ഉത്തരവിറക്കി.