തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറി ഗാന്ധി ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ചിത്രം നശിപ്പിച്ചത് എസ്എഫ്ഐ അല്ലെന്ന പൊലീസ് റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ. അക്രമം നടത്താനെത്തിയവരെ പൊലീസ് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് കെസിയുടെ പ്രതികരണം. അക്രമിയെ പൊലീസ് പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാക്കിയ കഥയുടെ തിരക്കഥയാണ് പൊലീസ് റിപ്പോർട്ട്. ഈ റിപ്പോർട്ടും കേരളം തള്ളിക്കളയും. ആക്രമണം ആസൂത്രണം ചെയ്തത് രാഹുൽ ആണെന്ന് പറയാതിരുന്നത് ഭാഗ്യമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു.