Spread the love

ഒരു 10 വയസ്സുകാരിയുടെ ട്വിറ്റർ പോസ്റ്റ് ഇത്രയധികം മാറ്റങ്ങൾ വരുത്തുമെന്ന് ഒരുപക്ഷേ ആരും കരുതിയിരിക്കില്ല. എന്നിരുന്നാലും, ആഗ്ര മുനിസിപ്പൽ അധികൃതർ ഇത് അംഗീകരിക്കുകയും നടപടിയെടുക്കുകയും ചെയ്തതോടെ താജ്മഹൽ പ്രദേശത്തെ യമുനയുടെ തീരങ്ങൾ പ്ലാസ്റ്റിക് വിമുക്തമായി.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവർത്തകയായ ലിസിപ്രിയ കംഗുജം കഴിഞ്ഞ മാസം താജ്മഹലിന് പിന്നിൽ യമുനയുടെ തീരങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെ ഹൃദയഭേദകമായ കാഴ്ച ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ‘താജ്മഹലിന്റെ സൗന്ദര്യത്തിനുപിന്നില്‍ പ്ലാസ്റ്റിക് മലിനീകരണം’ എന്നെഴുതിയ പ്ലക്കാർഡിനൊപ്പമായിരുന്നു ചിത്രങ്ങൾ.

കംഗുജത്തിന്റെ പോസ്റ്റ് വൈറലായതോടെ മുനിസിപ്പൽ അധികൃതർ രംഗത്തെത്തി. ശനിയാഴ്ച, കംഗുജം വീണ്ടും അവിടെ എത്തിയപ്പോൾ, മാലിന്യം പൂർണ്ണമായും നീക്കം ചെയ്തതായി കണ്ടു. ഇതിന് പിന്നാലെയാണ് അധികൃതരുടെ ദ്രുതഗതിയിലുള്ള ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് അവള്‍ പങ്കുവച്ചത്.

By newsten