ഹൈദരാബാദ്: വരും വർഷങ്ങളിൽ ഉത്തരേന്ത്യയ്ക്ക് പുറമെ ദക്ഷിണേന്ത്യയിലും അധികാരം നിലനിർത്തുമെന്ന് ബി.ജെ.പി വ്യക്തമാക്കി. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാന്നിധ്യം ശക്തമാക്കുമെന്നും പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അതിനുശേഷം അധികാരം പിടിച്ചെടുക്കുമെന്നും ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി.
ദക്ഷിണേന്ത്യയില്‍ ആദ്യ ലക്ഷ്യം തെലങ്കാനയും തമിഴ്നാടുമാണെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാനയിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുതലെടുത്ത് ബി.ജെ.പിയെ തെലങ്കാനയിലെ മുഖ്യ പ്രതിപക്ഷമാക്കുകയാണ് പാര്‍ട്ടിയുടെ ആദ്യ നീക്കം.