Spread the love

മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടിയായി മണ്ണെണ്ണ വില വർദ്ധനവ്. മെയ് മാസത്തിൽ 84 രൂപയായിരുന്ന മണ്ണെണ്ണയുടെ വില രണ്ട് തവണ വർദ്ധിപ്പിച്ച് 102 രൂപയായി. സബ്സിഡി ഉൾപ്പെടെയുള്ള പിന്തുണ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

പരമ്പരാഗത മത്സ്യബന്ധന മേഖലയിലെ പൊതു അവസ്ഥയാണിത്. മത്സ്യബന്ധനം മാത്രമാണ് ഉപജീവനമാർഗമെങ്കിലും പലരും കടലിൽ പോയിട്ട് കാലമേറെയായി. മണ്ണെണ്ണ തീവിലയ്ക്ക് വാങ്ങി ബോട്ട് കടലിൽ വിടണം. ഒരു ബോട്ടിന് പ്രതിമാസം ശരാശരി 1,000 ലിറ്റർ മണ്ണെണ്ണയെങ്കിലും ആവശ്യമാണ്. ട്രോളിംഗ് നിരോധനം നീക്കിയാലും വില വർദ്ധനവ് കാരണം പകുതി ബോട്ടുകൾ മാത്രമേ കടലിൽ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

കരിഞ്ചന്തയിൽ നിന്ന് മണ്ണെണ്ണ വാങ്ങി മുന്നോട്ട് പോകാൻ കഴിയില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇന്ധനം വാങ്ങിയ ഇനത്തിൽ സിവിൽ സപ്ലൈസും മത്സ്യഫെഡും നൽകേണ്ട സബ്സിഡിയുടെ കുടിശ്ശിക ഇനിയും അടച്ചിട്ടില്ല.

By newsten