Spread the love

മയ്യിൽ: ഒരു ഫയൽ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളിലൊന്നായി മയ്യിൽ മാറിയെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. ഇന്ന് രാവിലെ വരെ മയ്യിൽ പഞ്ചായത്തിൽ 90 ഫയലുകളാണ് കെട്ടിക്കിടന്നത്. ഉച്ചയ്ക്ക് 12.15ന് അവിടെ എത്തിയപ്പോഴേക്കും 59 എണ്ണം തീർപ്പാക്കുകയും കെട്ടിക്കിടക്കുന്ന ഫയലുകൾ 31 ആയി കുറയുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ മയ്യിലിലെ മുഴുവൻ ഫയലുകളും തീർപ്പാക്കിയതായി സെക്രട്ടറി അറിയിച്ചതായി മന്ത്രി പറഞ്ഞു. അവധി ദിവസങ്ങളിൽ പോലും ഫയൽ ക്ലിയർ ചെയ്യാൻ ഓഫീസിൽ എത്തിയ എല്ലാ ജീവനക്കാരെയും ഒരിക്കൽ കൂടി അഭിവാദ്യം ചെയ്യുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:

കണ്ണൂര്‍ ആറളത്ത് നിന്നുള്ള യാത്രയ്ക്ക് ഇടയിലാണ് മയ്യില്‍ പഞ്ചായത്ത് ഓഫീസില്‍ കയറാന്‍ തീരുമാനിച്ചത്. ഇന്ന് ഞായറാഴ്ചയും ഫയല്‍ തീര്‍പ്പാക്കലിനായി നമ്മുടെ പഞ്ചായത്ത്-നഗരസഭാ ജീവനക്കാര്‍ പ്രവര്‍ത്തിക്കുകയാണല്ലോ? മയ്യില്‍ പഞ്ചായത്ത് ഓഫീസില്‍ മുഴുവന്‍ ജീവനക്കാര്‍ക്കൊപ്പം പ്രസിഡന്റ് റിഷ്‌നയും ഇന്ന് ഹാജരാണ്.

By newsten