അബൂജ: തെക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഒരു പുരോഹിതൻ തട്ടിക്കൊണ്ടുപോയി പള്ളിയിൽ ബന്ദികളാക്കിയ 70 ലധികം പേരെ പോലീസ് രക്ഷപ്പെടുത്തി. 23 കുട്ടികളടക്കം 77 പേരെയാണ് വൈദികൻ തട്ടിക്കൊണ്ടുപോയി പള്ളിയുടെ ഭൂഗർഭ അറയിൽ ബന്ദികളാക്കിയത്.
നൈജീരിയയിലെ ഓന്ഡോ സ്റ്റേറ്റിലെ വാലന്റീനോ നഗരത്തിലാണ് സംഭവം.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ശനിയാഴ്ചയാണ് പുറത്തുവന്നത്.