പാലാ : മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലണമെന്ന പി സി ജോർജിന്റെ ഭാര്യ ഉഷാ ജോർജിന്റെ പരാമർശത്തിനെതിരെ പോലീസിൽ പരാതി. കാസർകോട് സ്വദേശിയായ ഹൈദർ മധൂറാണ് ഉഷാ ജോർജിനെതിരെ വിദ്യാ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പി സി ജോർജിന്റെ അറസ്റ്റിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കണമെന്ന പരാമർശത്തിന്റെ പേരിലാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
പി സി ജോർജിന്റെ അറസ്റ്റിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോളായിരുന്നു ഉഷാ ജോർജിന്റെ പരാമർശം. “സത്യം പറഞ്ഞാൽ വെടിവെക്കണമെന്നുണ്ട്. നിങ്ങൾ ഇത് ചാനലിൽ വിട്ടാൽ എനിക്ക് കുഴപ്പമില്ല. എന്റെ അച്ഛന്റെ റിവോൾവർ ഇവിടെയുണ്ട്. കുടുംബത്തിലെ എല്ലാവരും വേദനയിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ അയാൾ അനുഭവിക്കും. ഇത്രയും പ്രായമായ ഒരാളെ പിടികൂടി ജയിലിലടയ്ക്കാമോ?” ഇതായിരുന്നു ഉഷയുടെ പ്രതികരണം.