തിരുവനന്തപുരം: എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇടതുമുന്നണി പ്രസ്ഥാനത്തെയും സിപിഎമ്മിനെയും തകർക്കുകയാണ് യുഡിഎഫിൻറെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംഭവം വളരെ കൃത്യതയോടെയാണ് പൊലീസ് അന്വേഷിക്കുന്നത്.
“യുഡിഎഫിന്റെ അറിവോടെയാണ് എകെജി സെന്ററിൽ ഇത്തരത്തിലുള്ള അക്രമം നടന്നത്. നാം മുന്നിൽ കാണുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതിൽ തെറ്റില്ല,” അദ്ദേഹം പറഞ്ഞു.
അതേസമയം എൽഡിഎഫ് കൺവീനറായ ഇപി ജയരാജനും ഇതേ സംഭവത്തിൽ പ്രതികരിച്ചിരുന്നു. പാർട്ടി ഓഫീസിൻ നേരെയുണ്ടായ ആക്രമണം പൂർണമായും ആസൂത്രിതമാണെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു.