തിരുവനന്തപുരം: പീഡന പരാതിയിൽ താൻ നിരപരാധിയാണെന്ന് തെളിയിക്കുമെന്ന് പി.സി ജോർജ്ജ്. “കേസിൽ സത്യമെന്താണെന്ന് ഞാൻ തെളിയിക്കുകയും സത്യം തെളിയിച്ച ശേഷം പുറത്തുവരികയും ചെയ്യും,” ബലാത്സംഗക്കേസിൽ അറസ്റ്റിലായ ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷപെടില്ലെന്നും മുഖ്യമന്ത്രിയുടെ പക്കൽ നിന്ന് പണം വാങ്ങി പരാതിക്കാരി ചെയ്ത തെറ്റിനോട് ദൈവം ക്ഷമിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് പി.സി പരാമർശിച്ചിരുന്നു.
പിന്നീട് പരാതിക്കാരിയുടെ പേര് പറഞ്ഞത് ശരിയാണോ എന്ന് മാധ്യമപ്രവർത്തക ചോദിച്ചപ്പോൾ, “നിങ്ങളുടെ പേർ പറയാമോ?” എന്ന് പി.സി ക്ഷുഭിതനായി പ്രതികരിച്ചു. മാധ്യമ പ്രവർത്തകനെ അവഹേളിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.