Spread the love

തിരുവനന്തപുരം : കോൺഗ്രസിന്റെ അന്ത്യം സ്ത്രീകളിലൂടെയായിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. യുഡിഎഫ് ഭരണകാലത്ത് സരിത പറഞ്ഞതിന് സമാനമായ കഥയാണ് സ്വപ്നയും പറയുന്നതെന്നും കോൺഗ്രസ്‌ സ്വപ്നയെ വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയിൽ നടന്ന എൽഡിഎഫ് ബഹുജന റാലിയിലായിരുന്നു മന്ത്രിയുടെ പരാമർശം.

യുഡിഎഫ് ഭരണകാലത്ത് സരിത പറഞ്ഞ കഥകൾക്ക് സമാനമായ കഥയാണ് ഇപ്പോൾ ഒരു സ്ത്രീ പറയുന്നത്. പിണറായി വിജയനെപ്പോലൊരു വലിയ മനുഷ്യൻ സിപിഎമ്മിന്റെ സെക്രട്ടറിയായതുകൊണ്ടാണ് എന്റെ കൈയിൽ കിട്ടിയ സരിതയുടെ പല കാര്യങ്ങളും പുറത്തു പോകാതിരുന്നത്. കോൺഗ്രസ്‌ സ്വപ്നയെ വിലയ്ക്ക് വാങ്ങി. സ്വപ്ന എന്ന സ്ത്രീ ഉച്ചയ്ക്കും വൈകുന്നേരവും ഇരുന്ന് പത്രസമ്മേളനം നടത്തുന്നു. അതിനു ശേഷം സതീശന്റെ പത്രസമ്മേളനം, അല്ലെങ്കിൽ സുധാകരന്റെ . പിന്നെ അസംബ്ലിയിൽ നാലടി, പുറത്തുനിന്ന് നാലടി. ഈ സ്ത്രീ പറഞ്ഞാൽ തകരുന്നതാണോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ?’- സജി ചെറിയാൻ പറഞ്ഞു.

By newsten