Spread the love

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ സിപിഎം അപലപിച്ചെന്നും എന്നാൽ എകെജി സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ അദ്ദേഹം ഒരക്ഷരം മിണ്ടിയില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ സർക്കാരിനെയും എൽ.ഡി.എഫിനെയും എല്ലാ തലത്തിലും അപകീർത്തിപ്പെടുത്താനുള്ള കോൺഗ്രസിന്റെ തുടർച്ചയായ പ്രചാരണങ്ങളിൽ ഏറ്റവും സന്തോഷം സംഘപരിവാർ ആയിരിക്കുമോ എന്നും റിയാസ് ചോദിച്ചു. തുടര്‍ പ്രതിപക്ഷം’ സൃഷ്ടിച്ച മനോവിഭ്രാന്തി പിടിപെട്ട കേരളത്തിലെ കോണ്‍ഗ്രസും അവരെ ചികിത്സിക്കുവാനാകാത്ത രാഹുല്‍ഗാന്ധിയും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് റിയാസിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

കേരള ചരിത്രത്തിലെ ആദ്യത്തെ തുടർച്ചയായ പ്രതിപക്ഷമെന്ന നിലയിൽ അന്ധമായ ഇടതുപക്ഷ വിരുദ്ധത തലയിൽ പിടിച്ച് ഭ്രാന്തമായി എന്തൊക്കെയോ പറയുകയും ഭ്രാന്തമായി എന്തെങ്കിലും ചെയ്യുകയും ചെയ്യുന്ന കോൺഗ്രസ് നേതൃത്വം തങ്ങളുടെ അണികളെ എത്തിക്കുന്നത് സംഘപരിവാർ ആഗ്രഹിക്കുന്ന രാഷ്ട്രീയത്തിലേക്കല്ലേ ? എ.കെ.ജി സെന്ററിന് നേരെയുള്ള ആക്രമണത്തെ ഈ നിമിഷം വരെ അപലപിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാണോ?

By newsten