സംരക്ഷിത പദവിയിൽ നിന്നു വനഭൂമി ഒഴിവാക്കുന്നതിനു പകരമായി വനം വച്ചുപിടിപ്പിക്കൽ നടത്താൻ പ്രത്യേക ‘ഭൂമിബാങ്കുകൾ’ നിലവിൽ വരും. സംസ്ഥാന സർക്കാരുകൾക്ക് വനം വകുപ്പിന്റെ നിയന്ത്രണത്തിൽ ഇത്തരമൊരു ലാൻഡ് ബാങ്ക് നിശ്ചയിക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വനസംരക്ഷണ ചട്ടങ്ങൾ പുറപ്പെടുവിച്ചു. വനസൃഷ്ടിയെക്കാൾ വനസമ്പത്ത് ഇപ്പോഴുള്ളത്രയെങ്കിലും നിലനിർത്തുക എന്ന വലിയ വെല്ലുവിളിയിലേക്കുള്ള ഒരു ചെറിയ ചുവടുവയ്പായി വ്യാഖ്യാനിക്കപ്പെടുന്ന ഈ ചട്ടത്തിലെ വിശദാംശങ്ങൾ വനസംരക്ഷണ കാര്യത്തിൽ പ്രാധാന്യമർഹിക്കുന്നു.