സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. ആരോപണങ്ങൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. തൃശൂരിൽ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തുന്ന പ്രതിഷേധ മാർച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
സെക്രട്ടേറിയറ്റിലേക്ക് നടക്കുന്ന മാർച്ച് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഇടുക്കിയിൽ പി ജെ ജോസഫും എറണാകുളത്ത് യു ഡി ഏഫ് കണ്‍വീനര്‍ എം എം ഹസ്സനും കൊല്ലത്ത് രമേശ് ചെന്നിത്തലയും ചടങ്ങ് ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയുടെ പരിപാടി നടക്കുന്നതിനാൽ ഇന്ന് മലപ്പുറത്തും വയനാട്ടിലും ജാഥ ഉണ്ടാകില്ല.
അതേസമയം, രാഹുൽ ഗാന്ധിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ 11ന് വയനാട് ജില്ലയിലെ കോലിയാടിയിൽ നടക്കുന്ന തൊഴിലാളി സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് രാഹുൽ ഗാന്ധി മലപ്പുറത്തേക്ക് പുറപ്പെട്ട് വണ്ടൂരിൽ നടക്കുന്ന യു.ഡി.എഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. രാഹുലിന്റെ സന്ദർശനം കണക്കിലെടുത്ത് മലപ്പുറം ജില്ലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്.