Spread the love

കോഴിക്കോട്: തന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ കണ്ട് പഠിക്കേണ്ട കാര്യമാണെന്ന് സംവിധായകൻ ബിജുകുമാർ ദാമോദരൻ. രാഹുൽ ഗാന്ധിയുടെ പ്രതികരണം പക്വതയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജുകുമാർ ദാമോദരന്റെ പ്രതികരണം.

ഓഫീസ് ആക്രമണത്തെക്കുറിച്ച് രാഹുൽ ഗാന്ധിയുടെ പ്രതികരണം കണ്ടു. എന്തൊരു പക്വമായ പ്രതികരണം. സമകാലിക രാഷ്ട്രീയത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ പഠിക്കേണ്ട കാര്യമാണിത്. രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ ധിക്കാരവും, അഹങ്കാരവും, തെറിവിളിയും, മണ്ടത്തരവും, ആക്രോശങ്ങളും, ഭീഷണിപ്പെടുത്തലും മാത്രം ചെയ്യുന്ന നേതാക്കളെ കേരളത്തിലെ ജനങ്ങൾ അർഹിക്കുന്നുണ്ടോ? കുറച്ചുകൂടി മെച്ചപ്പെട്ട നേതാക്കളെ അര്‍ഹിക്കുന്ന ഒരു ജനത അല്ല എന്നുണ്ടോ നമ്മൾ എന്നും ബിജുകുമാർ കുറിച്ചു.

By newsten