ആഗോളതാപനം 1.5 ഡിഗ്രിക്കുള്ളിൽ നിലനിർത്തിയാൽ മാനവരാശി അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങൾ 85 ശതമാനമായി ചുരുങ്ങുമെന്ന് പുതിയ പഠനം. ജലദൗർലഭ്യം, കടുത്ത ചൂട്, വെള്ളപ്പൊക്കം എന്നിവയാൽ ദുരിതമനുഭവിക്കാനുള്ള സാധ്യത ഇത് ഇല്ലാതാക്കും. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (യുഇഎ), യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോള്‍, പിബിഎല്‍ നെതര്‍ലാന്‍ഡ്സ് എന്‍വയോണ്‍മെന്റല്‍ അസെസ്സ്മെന്റ് ഏജന്‍സി എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പഠനം നടത്തിയത്.
ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ നിലനിർത്താൻ കഴിയുമെങ്കിൽ, മാനവരാശി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ 32 മുതൽ 85 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന് പഠനം പറയുന്നു. ആഗോളതാപനം 2 ഡിഗ്രി എന്ന നിലവാരത്തിലേക്ക് എത്തിയാലുള്ള ആഘാതത്തെയുമായി താരതമ്യപ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആഗോളതാപന നിരക്ക് ഉയരുന്നതിനനുസരിച്ച്, മനുഷ്യർ അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങളുടെ വ്യാപ്തിയും മാറിയിരിക്കുന്നു.