Spread the love

സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണോ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരും സി.പി.എമ്മും പ്രതിരോധത്തിലാകുമ്പോഴെല്ലാം സംസ്ഥാനത്ത് അക്രമസംഭവങ്ങൾ ഉണ്ടാകുന്നത് യാദൃശ്ചികമല്ല.

പൊലീസ് കാവൽ നിൽക്കുന്ന എ.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായതും ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ അക്രമിയുടെ മുഖമോ വാഹന നമ്പറോ പതിയാത്തതും ദുരൂഹമാണ്. പൊലീസ് ആസ്ഥാനത്തിന്റെ മൂക്കിന് തുമ്പിൽ ആക്രമണം നടന്നിട്ടും പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനാണ് സുരക്ഷാവീഴ്ചയ്ക്ക് ഉത്തരവാദിത്വമുള്ളതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

സ്വപ്നയുടെ ആരോപണത്തിന് മുന്നിൽ മുഖ്യമന്ത്രിക്ക് ഉത്തരമില്ല. സംസ്ഥാന സർക്കാർ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിൽ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്. 2018 ൽ അമിത് ഷാ കേരളം സന്ദർശിച്ച ദിവസം സന്ദീപാനന്ദ ഗിരിയുടെ കാറു കത്തിച്ചിരുന്നു, ഇതിന് പിന്നിൽ സംഘപരിവാറാണെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.

By newsten