Spread the love

തിരുവനന്തപുരം: ജൂൺ നാലിന് നടക്കുന്ന എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 1,22,083 പേർ രജിസ്റ്റർ ചെയ്തത്. 346 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ പേപ്പർ രാവിലെ 10 മുതൽ 12.30 വരെയും രണ്ടാം പേപ്പർ ഉച്ചയ്ക്ക് 2.30 മുതൽ 5 വരെയും നടക്കും.

പരീക്ഷാ കേന്ദ്രങ്ങൾക്ക് ജൂലൈ നാലിന് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പരീക്ഷാ കേന്ദ്രങ്ങളിൽ കൊവിഡ് സ്പെഷ്യൽ ഡ്യൂട്ടിക്ക് സ്പെഷ്യൽ അധ്യാപകരെ നിയമിക്കാൻ ചീഫ് സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകിയതായി പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.

By newsten