Spread the love

കൊച്ചി : ഗൂഡാലോചന കേസിൽ സ്വപ്ന സുരേഷിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് വെള്ളിയാഴ്ച വരെ തടയണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. വ്യാജരേഖ ചമയ്ക്കുന്നതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പാലക്കാട് കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജിയും ഇന്ന് പരിഗണിക്കും. (സ്വപ്ന സുരേഷിൻറെ ജാമ്യാപേക്ഷ)

സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിൻറെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജൂൺ ഏഴിൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വപ്ന നൽകിയ മൊഴിയിൽ തന്നെക്കുറിച്ച് ചില പരാമർശങ്ങളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇത് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയിരുന്നു.

ഗൂഡാലോചന കേസിൽ എച്ച്ആർഡിഎസിലെ മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. തൃശൂർ എസിപി വികെ രാജുവിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാട് എത്തി ചോദ്യം ചെയ്തത്. സ്വപ്ന സുരേഷിൻറെ ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്തിട്ടുണ്ട്. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിൻ പിന്നാലെ ഇരുവരും രാജിവച്ചിരുന്നു.

By newsten