യുക്രൈൻ : റഷ്യൻ ബലാറസ് സംഗീതവും പുസ്തകങ്ങളും യുക്രൈൻ നിരോധിച്ചു. ഇരു രാജ്യങ്ങളിലും വലിയ തോതിൽ സംഗീതം പ്ലേ ചെയ്യുന്നതും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. റഷ്യൻ കലാകാരൻമാർക്ക് യുക്രൈനിൽ പ്രകടനം നടത്തുന്നതിനും വിലക്കുണ്ട്.
ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 പേർക്ക് റഷ്യ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്കും അതിന്റെ നേതാക്കൾക്കുമെതിരെ യുഎസ് ഉപരോധം തുടരുന്ന പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബ്രിട്ടൺ ഉൾപ്പെടെയുള്ള ജി7 രാജ്യങ്ങൾക്ക് പിന്തുണ നൽകാൻ മാത്രമേ റഷ്യയുടെ അധിനിവേശം സഹായിക്കൂവെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി പറഞ്ഞു. യുക്രൈൻ സൈന്യം അടിയന്തരാവസ്ഥ നേരിടുകയാണെന്ന് സെലെൻസ്കി ജി -7 ഉച്ചകോടിയിൽ പറഞ്ഞു.