സിങ്കപുര്‍ സിറ്റി: സിംഗപ്പൂരിൽ വിപണിയിൽ അവതരിപ്പിച്ച പുതിയ ബിയർ ബ്രാൻഡാണ് ‘ന്യൂബ്രൂ’. ഇത് സാധാരണ ബിയർ അല്ല. ശൗചാലയങ്ങളിൽ നിന്നുൾപ്പെടെ മലിനജലം ശുദ്ധീകരിച്ചാണ് ന്യൂബ്രൂ നിർമ്മിക്കുന്നത്.
സിംഗപ്പൂരിലെ നാഷണൽ വാട്ടർ അതോറിറ്റി പബ്ബും മദ്യ നിർമ്മാണ കമ്പനിയായ ബ്രിവെര്ക്സും സംയുക്തമായാണ് മലിനജലം ശുദ്ധീകരിക്കുന്ന പുതിയ ബിയർ പുറത്തിറക്കിയത്. 2018 ൽ നടന്ന വാട്ടർ കോൺഫറൻസിലാണ് പുതിയ സംരംഭം ആദ്യമായി അവതരിപ്പിച്ചത്. ഈ വർഷം ഏപ്രിലോടെ സിംഗപ്പൂരിലെ സൂപ്പർമാർക്കറ്റുകളിലും ബ്രൂവർക്കുകളുടെ ഔട്ട്ലെറ്റുകളിലും ന്യൂബ്രൂ വിൽപ്പനയ്ക്കെത്തി.