ന്യൂഡല്‍ഹി: ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ റെക്കോർഡ് സ്ഥാപിച്ച് രാജ്യതലസ്ഥാനം. ഈ വർഷം ജൂൺ 15 വരെ 962 ബലാത്സംഗ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1100 പേരെ അറസ്റ്റ് ചെയ്തു. ജൂൺ 15 വരെ 833 കേസുകളാണ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. 926 പേരെ അറസ്റ്റ് ചെയ്തു.
കേസുകളുടെ എണ്ണത്തിൽ 11 ശതമാനം വർദ്ധനവുണ്ടായി. 1,271 അക്രമ കേസുകൾ ഈ വർഷം റിപ്പോർട്ട് ചെയ്തപ്പോൾ കഴിഞ്ഞ വർഷം ഇതേ സമയത്ത് 1,022 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഈ വർഷം ഇതുവരെ 1,909 തട്ടിക്കൊണ്ടുപോകൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 150 പേരെ അറസ്റ്റ് ചെയ്തു. കേസുകളിൽ ഏകദേശം ഒമ്പത് ശതമാനം വർദ്ധനവുണ്ടായി. ഈ വർഷം 2,256 ഗാർഹിക പീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇത് 1712 ആയിരുന്നു. ഈ വർഷം 1,543 പേരെ അറസ്റ്റ് ചെയ്തപ്പോൾ കഴിഞ്ഞ വർഷം 965 പേരെ അറസ്റ്റ് ചെയ്തു.