Spread the love

വാഷിങ്ടണ്‍ ഡിസി: ഗർഭച്ഛിദ്രം ആവശ്യമുള്ള സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് സെക്രട്ടറി സേവ്യര്‍ ബസീറ വാഗ്ദാനം ചെയ്തു.

ഇത്തരം യാത്രാസൗകര്യങ്ങൾ ഒരുക്കണമെന്ന നിർദ്ദേശത്തിന് നിയമത്തിന്റെ പിൻബലമുണ്ടോ എന്ന ചോദ്യത്തിന് പിന്നീട് മറുപടി നൽകാമെന്ന് അദ്ദേഹം പറഞ്ഞു.

1973 മുതൽ അമേരിക്കയിൽ ഗർഭച്ഛിദ്രം നിയമപരമായി അനുവദനീയമാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് ഗർഭസ്ഥ ശിശുക്കൾക്ക് ഈ നിയമം കാരണം ഭൂമിയിൽ ജനിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ഓരോ വർഷവും ഈ സംഖ്യ വർദ്ധിച്ചു വരികയാണ്.

By newsten