Spread the love

മകൾ വീണാ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ അസംബന്ധവും നുണയുമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരപ്രമേയ ചർച്ചയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് മാത്യു കുഴൽനാടൻ ഈ ആവശ്യം ഉന്നയിച്ചത്.

മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കിൽ ചോദ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. യു.എ.ഇ സന്ദർശന വേളയിൽ ഉപേക്ഷിച്ച ബാഗേജ് നയതന്ത്ര ചാനൽ വഴി കടത്തിയത് എന്തിനാണെന്നും വീണയുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ നിന്ന് പി.ഡബ്ലു.സി ഡയറക്ടറുടെ പേര് നീക്കം ചെയ്തതെന്തിനാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

By newsten