Spread the love

കാക്കനാട്: എറണാകുളം കളക്ടറേറ്റ് വളപ്പിൽ സ്ഥിരമായി അനധികൃത പാർക്കിംഗ് നടത്തുന്ന ടാക്സി കാറിന്റെ ഡ്രൈവറെ കണ്ടെത്താൻ ടയറിലെ കാറ്റഴിച്ചുവിട്ട് പരീക്ഷണം. പഞ്ചർ ഒട്ടിക്കാതെ ഇനി കാർ എടുക്കാൻ കഴിയില്ല. പഞ്ചർ ഒട്ടിക്കുന്ന ജോലികൾ നടക്കുമ്പോൾ ഡ്രൈവറെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് കളക്ടറേറ്റ് സുരക്ഷാ വിഭാഗം. കളക്ടറേറ്റിലെ വിവിധ സ്ഥലങ്ങളിൽ ദിവസവും ഈ കാർ പാർക്ക് ചെയ്യുന്നുണ്ട്.

ഓട്ടം കഴിഞ്ഞുള്ള സമയം സുരക്ഷിത ഇടമെന്ന കണക്കു കൂട്ടലിലാകാം പാർക്കിങ്. മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതോടെയാണ് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നത്. കളക്ടറേറ്റ് വളപ്പിൽ പാർക്ക് ചെയ്യുന്ന കാർ മണിക്കൂറുകൾക്ക് ശേഷം മിന്നൽ വേഗത്തിൽ കൊണ്ടുപോകും. ഇക്കാരണത്താൽ, ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാൻ പോലും കഴിയില്ല. പഞ്ചറായ ടയർ മാറ്റിസ്ഥാപിക്കാൻ സമയമെടുക്കുമെന്നതിനാൽ കാർ വേഗത്തിൽ കൊണ്ടുപോകാൻ കഴിയില്ലെന്നും ഡ്രൈവറെ കണ്ടെത്താമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.

By newsten