Spread the love

ഇദ്ലിബ്: സിറിയയിൽ യുഎസ് സഖ്യസേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ഖ്വയ്ദ നേതാവിനെ അമേരിക്ക വധിച്ചു. അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഹോറസ് അൽ ദിൻ ഗ്രൂപ്പിന്റെ മുതിർന്ന നേതാവ് അബുഹംസ അൽ യമനിയാണ് കൊല്ലപ്പെട്ടത്. ഇദ്ലിബ് പ്രവിശ്യയിലാണ് ഡ്രോൺ ആക്രമണം നടന്നത്.

അബു ഹംസ ഒറ്റയ്ക്ക് ബൈക്കിൽ യാത്ര ചെയ്യവെയാണ് ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് കേന്ദ്രീകരിച്ച് അൽ ഖ്വയ്ദ വിഭാഗങ്ങൾ ശക്തിപ്രാപിക്കുന്നതിനിടെയാണ് യുഎസ് ആക്രമണം. മേഖലയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പാണ് ഹൊറസ് അൽ-ദിൻ.

2020 ജൂണിൽ ജോർദാനിയൻ കമാൻഡർ ഖാലിദ് അരൂരിയെ ഇഡ്‌ലിബിലും യുഎസ് സൈന്യം വധിച്ചിരുന്നു. മുതിർന്ന ഹൊറസ് അൽ-ദിൻ കമാൻഡറും ജോർദാൻ പൗരനുമായ അബു ഖദീജ അൽ ഉർദുനി എന്നറിയപ്പെടുന്ന ബിലാൽ ഖുറൈസത്ത് 2019 ഡിസംബറിലാണ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

By newsten