Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം എം.പി.

ആരോപണം ഉയർന്നയുടൻ വെബ്സൈറ്റ് അപ്രത്യക്ഷമായെന്ന മാത്യു കുഴൽനാടന്റെ നിയമസഭയിലെ പ്രസ്താവന അസംബന്ധമാണെന്നും റഹീം പറഞ്ഞു. തെറ്റായ കാര്യങ്ങൾ പറഞ്ഞതിന് മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്നും റഹീം ആവശ്യപ്പെട്ടു. തീയതികൾ സഹിതം ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു റഹീമിന്റെ പ്രതികരണം.

2020 ജൂലൈ അഞ്ചിനാണ് സ്വർണക്കടത്ത് കേസ് പിടിക്കുന്നത്. 13.04.2020-നാണ് സൈറ്റ് അപ്രത്യക്ഷമായത്. 11.5.2020 ന് തിരിച്ചെത്തി. വിവാദം പൊട്ടിപ്പുറപ്പെട്ടയുടൻ സൈറ്റ് പോയെന്നാണ് മാത്യു നിയമസഭയിൽ പറഞ്ഞത്. എന്ത് വിവാദമാണ് അദ്ദേഹം ഉന്നയിച്ചത്? പ്രസംഗം കേട്ടാൽ അയാൾ ഉദ്ദേശിച്ചത് സ്വർണ്ണക്കടത്താണെന്ന് മനസ്സിലാകും. എന്നാൽ തീയതിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് റഹീം പറഞ്ഞു.

By newsten