Spread the love

പട്‌ന: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും രാഷ്ട്രീയ കൂറുമാറ്റം. ബീഹാറിലെ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിലെ നാല് എംഎൽഎമാരാണ് ആർജെഡിയിൽ ചേർന്നത്. അഞ്ച് എംഎൽഎമാരിൽ നാല് പേർ ലാലു പ്രസാദ് യാദവിന്റെ പാർട്ടിയിൽ ചേർന്നതോടെ ഒവൈസിയുടെ പാർട്ടിക്ക് ബീഹാറിൽ ഒരു എംഎൽഎ മാത്രമാണ് അവശേഷിക്കുന്നത്.

ഇതോടെ ബിജെപിയെ പിന്തള്ളി ബിഹാർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആർജെഡി മാറി. പുതുതായി ചേർന്ന നാല് എംഎൽഎമാർ ഉൾപ്പെടെ 80 അംഗങ്ങളാണ് ആർജെഡിക്കുള്ളത്. ബിജെപിക്ക് 77 എംഎൽഎമാരാണുള്ളത്.

പ്രതിപക്ഷ നേതാവും ആർജെഡി അധ്യക്ഷനുമായ തേജസ്വി യാദവിൽ നിന്നാണ് എഐഎംഐഎം എംഎൽഎമാരായ ഷാനവാസ്, ഇസ്ഹാര്‍, അഞ്ജര്‍ നയനി, സയ്യിദ് റുകുനുദ്ദീന്‍ എന്നിവർ അംഗത്വം സ്വീകരിച്ചത്. എ.ഐ.എം.ഐ.എമ്മിന്റെ അവശേഷിക്കുന്ന എം.എൽ.എയായ അക്തറുൽ ഇമാം പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്.

By newsten