Spread the love

വീണാ വിജയനെതിരായ ആരോപണങ്ങളിൽ പ്രതിപക്ഷത്തെ പരിഹസിച്ച് മുഹമ്മദ് റിയാസ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആരോപണങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടും ഒരിക്കലും അവിടെ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷമായിരുന്നു വിജയം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ് ഇപ്പോഴത്തെ ആരോപണമെന്നും റിയാസ് പറഞ്ഞു.

മുഹമ്മദ് റിയാസിന്റെ വാക്കുകൾ

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, ഈ ആരോപണങ്ങൾ നന്നായി പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഞാൻ മത്സരിച്ച ബേപ്പൂർ മണ്ഡലത്തിൽ ഇത് ഒരു വലിയ പ്രചാരണമാക്കാൻ ശ്രമിച്ചു. മുമ്പൊരിക്കലും ഇല്ലാത്ത ഭൂരിപക്ഷം അവിടെ ഞങ്ങൾക്ക് ലഭിച്ചു. കേരളത്തിൽ യു.ഡി.എഫ് പ്രതിപക്ഷമായി തുടരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇതിനുള്ള ഒരു കാരണം ഇത്തരം പ്രചാരണങ്ങളാണ്.

By newsten