Spread the love

പത്തനംതിട്ട: പന്തളം കൊട്ടാരം വലിയ തമ്പുരാൻ കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരം അഡ്വ.തിരുവോണം നാൾ രാജരാജവർമ്മ (98) നിര്യാതനായി. ജൂൺ 22 നു അന്തരിച്ച മുൻ വലിയ തമ്പുരാന്റെ സഹോദരനായിരുന്നു ഇദ്ദേഹം. പാലക്കാട് മണ്ണാർക്കാട് ആയിരുന്നു താമസം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർ ന്ന് ചികിത്സയിലായിരുന്നു. ശവസംസ്കാരം തിരുവില്വാമല ഐവർ മഠത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും.

പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പൂയം തിരുനാൾ മംഗള തമ്പുരാട്ടിയുടെയും മകനായി 1924 നവംബർ 4-ന് ഇദ്ദേഹം ജനിച്ചു. സി.ആർ കാവാലം ചാലയിൽ കുടുംബാംഗമായ ഗൗരി വർമ്മയാണ് ഭാര്യ. രവീന്ദ്രനാഥ് രാജവർമ്മ, രാജലക്ഷ്മി നന്ദ ഗോപാൽ, സുരേന്ദ്രനാഥ് രാജവർമ്മ, അംബിക രവീന്ദ്രൻ എന്നിവരാണ് മക്കൾ. മരുമക്കൾ: ഗിരിജ രവീന്ദ്രനാഥ്, നന്ദ ഗോപാൽ, സുധ സുരേന്ദ്രനാഥ്, രവീന്ദ്രൻ രാമചന്ദ്രൻ.

By newsten