ഡൽഹി: മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിന് കേന്ദ്രത്തിന്റെ നിർദേശമെന്ന് റിപ്പോർട്ട്. ട്വിറ്ററിന്റെ ഔദ്യോഗിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും അക്കൗണ്ടുകളും ഏതാനും ട്വീറ്റുകളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
കർഷക സമരത്തെ പിന്തുണച്ചവരുടെ അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്യാനും നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ട്.