ദുബായ്: ജൂലൈ 1 മുതൽ സർക്കാരിൽ ജോലി ചെയ്യുന്ന എല്ലാ വിദേശികളും സേവിംഗ്സ് സ്കീമായ ഡ്യൂസിന്റെ ഭാഗമാകണം. ദുബായ് എംപ്ലോയീ വർക്ക്പ്ലേസ് സേവിംഗ്സ് (ഡി.ഇ.യു.സി.ഇ) പദ്ധതിയിൽ ഘട്ടം ഘട്ടമായി ആളുകളെ എൻറോൾ ചെയ്യും.
തൊഴിലുടമയാണ് ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കേണ്ടത്. സ്കീമുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടെങ്കിലും ജീവനക്കാർക്ക് പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ല. സേവിംഗ്സ് സ്കീമുകളിലൂടെ ദുബായിലെ മികച്ച ജീവനക്കാരെ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
ഈ സമ്പാദ്യം വിരമിക്കുന്ന സമയത്ത് ജീവനക്കാർക്ക് തിരികെ നൽകും. ഇതുവരെ, 1500 തൊഴിലുടമകളും 25,000 വിദേശ തൊഴിലാളികളും ഡ്യൂസിൽ ചേർന്നു.