Spread the love

കോഴിക്കോട്: കേരളത്തിൽ ആദ്യമായി ശസ്ത്രക്രിയയില്ലാതെ 50 ഹൃദയ വാൽവ് മാറ്റിവയ്ക്കൽ നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട്ടെ മേയ്ത്ര ആശുപത്രി. ശസ്ത്രക്രിയയ്ക്ക് പുറമെ, ട്രാൻസ്കത്തീറ്റർ ആർട്ടിക് വാൽവ് റീപ്ലേസ്മെന്റ് (ടിഎവിആർ), മിട്രൽ വാൽവ് റീപ്ലേസ്മെന്റ് (എംവിആർ), പൾമണറി വാൽവ് റീപ്ലേസ്മെന്റ് (പിവിആർ) എന്നീ മൂന്ന് തരം ഹാർട്ട് വാൽവ് റീപ്ലേസ്മെന്റ് രീതികൾ നടത്തുന്ന വടക്കൻ കേരളത്തിലെ ഏക കേന്ദ്രമാണ് മേയ്ത്ര ഹോസ്പിറ്റൽ.

സംസ്ഥാനത്തെ ഏറ്റവും വലിയ ടി.എ.വി.ആർ കേന്ദ്രമാണ് മേയ്ത്ര. ചെറിയ (2-3 മില്ലിമീറ്റർ) മുറിവുകളുടെ ചികിത്സ മിനിമലി ഇന്‍വേസീവ് രീതികളിലൂടെ, ഹ്രസ്വമായ ആശുപത്രി വാസം, ശസ്ത്രക്രിയാ സങ്കീർണതകളിൽ നിന്ന് വേഗത്തിൽ ആശ്വാസം എന്നിവയെല്ലാം ഈ രീതിയുടെ സവിശേഷതയാണ്. കേടായ വാൽവുകൾ ഒരു കത്തീറ്റർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്ന ഈ രീതി തുറന്ന ശസ്ത്രക്രിയയേക്കാൾ കൂടുതൽ ഫലപ്രദവും സൗകര്യപ്രദവുമാണ്. ഓപ്പൺ ഹാർട്ട് സർജറികൾ നടത്താൻ കഴിയാത്ത രോഗികൾക്കും ഈ രീതി ഉപയോഗപ്രദമാണ്.

By newsten