Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായി ഇന്നും തെളിവെടുപ്പ് തുടരും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലുകളിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് കൊച്ചിയിലെ ആഢംബര ഫ്ളാറ്റിൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വിജയ് ബാബുവിന്റെ ലൈംഗിക ശേഷി പരിശോധിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് രണ്ട് മണിക്കൂർ ചോദ്യം ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പരാതിയിൽ പറയുന്ന ഹോട്ടലുകളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

By newsten