ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരെ ഡെപ്യൂട്ടി സ്പീക്കർ അയോഗ്യരാക്കിയത് സുപ്രീം കോടതി സ്റ്റേ ചെയ്തു. നോട്ടീസിന് മറുപടി നൽകാൻ എംഎൽഎമാർക്ക് ജൂലൈ 12 വരെ കോടതി സമയം നൽകിയിട്ടുണ്ട്. വൈകുന്നേരം അഞ്ച് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
ശിവസേനയില്‍ നിന്നും ഏക്നാഥ് ഷിൻഡെയുമായി കൈകോർത്ത 16 വിമത എംഎൽഎമാരെ അയോഗ്യരാക്കിയ ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാലിയുടെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഡെപ്യൂട്ടി സ്പീക്കറെ അയോഗ്യനാക്കിയ നടപടിയുമായി മുന്നോട്ടുപോകാനാകുമോയെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.