Spread the love

കൊച്ചി: നവാഗത നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ നടനും നിർമ്മാതാവുമായ വിജയ് ബാബു, അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. പരാതി നൽകിയപ്പോൾ വിജയ് ബാബു അതിജീവിതയുടെ ബന്ധുവായ യുവതിയോട് സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. എഡിറ്റ് ചെയ്ത ഭാഗമാണ് പുറത്ത് വന്നിരിക്കുന്നത്.

സംഭവിച്ച എല്ലാത്തിനും താൻ ക്ഷമ ചോദിക്കുമെന്നും അതിജീവിതയുടെ കാല് പിടിക്കാമെന്നും ഫോൺ സംഭാഷണത്തിനിടെ വിജയ് ബാബു പറയുന്നതായി ഓഡിയോ ക്ലിപ്പിൽ കേൾക്കാം. “അവള്‍ എന്നെ തല്ലിക്കോട്ടെ. എന്തു വേണമെങ്കിലും ചെയ്‌തോട്ടെ. പക്ഷേ, ഇത് വെളിയില്‍ നാട്ടുകാര്‍ സെലിബ്രേറ്റ് ചെയ്യാന്‍ സമ്മതിക്കരുത്”, എന്നാണ് ഓഡിയോ ക്ലിപ്പിലുള്ളത്.

ലൈംഗിക പീഡനക്കേസിൽ ഇന്നാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ അനുവദിച്ച കോടതി അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ സംഘം നടപടി സ്വീകരിച്ചത്.

By newsten