മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത മന്ത്രിമാരെ ചുമതലകളിൽ നിന്ന് നീക്കി. മന്ത്രിസഭയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് നടപടി. ഉത്തരവാദിത്തം ഉടൻ തന്നെ പാർട്ടിയിലെ മറ്റുള്ളവർക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.
ഒമ്പത് വിമത മന്ത്രിമാരുടെ ചുമതല താക്കറെ പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.