Spread the love

തിരുവനന്തപുരം : ലോകമെമ്പാടും സഞ്ചരിക്കുന്നതിനിടയിൽ ലോകത്തിലെ മികച്ച മനുഷ്യ റോബോട്ടായ സോഫിയ കേരളത്തിലും എത്തിയിരിക്കുന്നു. ട്രിവാന്‍ട്രം കോളേജ് ഓഫ് എഞ്ചിനീയറിംങ്ങിന്റെ ടെക് ഫെസ്റ്റായ ദൃഷ്ടി 2022 ന്റെ ഭാഗമായാണ് ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ തലസ്ഥാനത്ത് എത്തിയത്.

ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ടാണ് സോഫിയ. 2017ലാണ് സോഫിയയ്ക്ക് സൗദി അറേബ്യൻ പൗരത്വം ലഭിച്ചത്. ഇതാദ്യമായാണ് സോഫിയ ഒരു ദക്ഷിണേന്ത്യൻ കാമ്പസ് സന്ദർശിക്കുന്നത്.

12 ലക്ഷം രൂപ ചെലവഴിച്ചാണ് മേളയുടെ സംഘാടകർ മനുഷ്യ റോബോട്ടിനെ തിരുവനന്തപുരത്ത് എത്തിച്ചത്. ടെക് ഫെസ്റ്റിന്റെ ഭാഗമായി സോഫിയയെ അന്താരാഷ്ട്ര തലത്തിൽ പ്രശംസിച്ചതിൽ ദൃഷ്ടി 2022ന്റെ സംഘാടകർ അഭിമാനിക്കുന്നു.

By newsten