Spread the love

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സഭയിൽ മാധ്യമങ്ങൾക്ക് അപൂർവ്വമായി മാത്രമേ വിലക്കേർപ്പെടുത്താറുള്ളു.

നിലവിൽ മീഡിയ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനമുള്ളത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിൽ മാധ്യമങ്ങൾക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സഭാ ടിവി വഴിയാണ് ദൃശ്യങ്ങൾ പുറത്തുവിടുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ഈ ടിവിയിൽ കാണിച്ചില്ല.

By newsten