തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് ആരംഭിക്കും. നിയമസഭാ സമ്മേളനത്തിൽ വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ടി.സിദ്ദിഖ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയിരുന്നു.
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിന് പുറമെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും ബഫർ സോണ്‍ വിവാദവും പ്രതിപക്ഷം ചർച്ചയ്ക്കെടുത്തേക്കും.
രാവിലെ പാര്‍ലമെന്ററി പാർട്ടി യോഗം ചേർന്ന് യു.ഡി.എഫ് നിയമസഭയ്ക്കുള്ളിൽ നടത്തേണ്ട പ്രതിഷേധം സംബന്ധിച്ച് തീരുമാനമെടുക്കും.