സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടു. സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 12 മണിക്കൂറാണ് സ്വപ്നയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
അതേസമയം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരായ ഗൂഢാലോചന കേസിലാണ് ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്യുക. ഇരു അന്വേഷണ സംഘങ്ങളും ഇന്ന് തന്നെ ഹാജരാകാൻ ആവശ്യപ്പെട്ടതിനാൽ അഭിഭാഷകൻറെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലായിരിക്കും സ്വപ്നയുടെ നീക്കം.
തനിക്ക് കേന്ദ്ര സുരക്ഷ ആവശ്യമാണെന്നും സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും കാണിച്ച് സ്വപ്ന സുരേഷ് നൽകിയ ഹർജി എറണാകുളം ജില്ലാ കോടതി ഇന്ന് പരിഗണിക്കും.